ഷെഹലയുടെ മരണം: സര്‍വജന സ്കൂളിലെ യു.പി വിഭാഗം അധ്യാപകരെ മാറ്റും
തിരുവനന്തപുരം: ക്ലാസ്മുറിയില്‍ വെച്ച് പാമ്ബ്കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ സര്‍വജന വെക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ യു.പി വിഭാഗം അധ്യാപകരെ മാറ്റാന്‍ നിര്‍ദേശം. യു.പി വിഭാഗത്തിലെ എല്ലാ അധ്യാപകരെയും സ്ഥലം മാറ്റണം. ഈ ആഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് നിര്‍ദേശം നല്‍കി.
സ്കൂളിലെ അധ്യാപകര്‍ക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സ്ഥലം മാറ്റത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സസ്പെന്‍ഡ് ചെയ്ത അധ്യാപകരെ പിരിച്ചുവിടണമെന്നും കേസില്‍ പെട്ട നാല് പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ സ്കൂള്‍ ഉപരോധിച്ചു. അധ്യാപകരും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ട പി.ടി.എ പ്രതിനിധികളും ചേര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുട്ടികളുടെ ആരോപണം.


0 Comments