മേട്ടുപാളയം-ഊട്ടി സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നവംബര്‍ 29വരെ റദ്ദാക്കി
മേട്ടുപ്പാളയം: മേട്ടുപാളയത്തുനിന്ന് ഊട്ടിയിലേക്ക് സര്‍വിസ് നടത്തുന്ന സ്പെഷല്‍ ട്രെയിനിന്റെ സര്‍വീസ് റദ്ദാക്കി. നവംബര്‍ 29വരെയാണ് നിര്ത്തിലാക്കിയതെന്ന് ദക്ഷിണറെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ ആഴ്ചകളായി തടസപ്പെട്ടിരുന്ന പാതയിലെ തടസങ്ങള്‍ പൂര്‍ണമായും നീക്കാനായില്ല.
മഴയെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ഒക്ടോബര്‍ അവസാന ആഴ്ചകളില്‍ ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ 17ന് റെയില്‍വേ അയച്ച സന്ദേശത്തില്‍ 24 വരെ റദ്ദാക്കിയതായാണ് അറിയിച്ചിരുന്നത്. എങ്കിലും സുരക്ഷ മുന്‍നിര്‍ത്തി യാത്ര റദ്ദാക്കി റെയില്‍വേ പത്രക്കുറിപ്പിറക്കുകയായിരുന്നു.


0 Comments