അഞ്ചരക്കണ്ടി മേഖലയില്‍ ഒന്‍പതുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ചാമ്ബാട്, കല്ലിക്കുന്ന് ഭാഗങ്ങളില്‍ ഒന്‍പതുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കല്ലിക്കുന്ന് ആരാമത്തില്‍ കെ.കെ.രമേശന്‍ (54), മടപ്പുരക്കല്‍ സജിത്ത് (38), ഊര്‍പ്പള്ളി പുത്തലത്ത് അബ്ദുല്ല (81), ചെറുവത്താംകണ്ടി നാരായണന്‍ (70), മുണ്ടമെട്ട പുതിയപുരയില്‍ പത്മിനി (68), കീരാച്ചി പൗര്‍ണമി ഹൗസില്‍ ഭാസ്കരന്‍ (58), ഓടക്കാട് കൂളിക്കൊവ്വല്‍ കുഞ്ഞിരാമന്‍ (60), ചാമ്ബാട് മീത്തല്‍ രാഘവന്‍ (70), പടുവിലായി പത്മാലയത്തില്‍ സി.കെ.സുരേഷ് (60) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏതാനും വളര്‍ത്തുമൃഗങ്ങള്‍ക്കും നായ്ക്കള്‍ക്കും കടിയേറ്റിട്ടുണ്ട്.
രണ്ടാഴ്ചമുമ്ബ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പരിസരത്ത് 10 പേര്‍ക്കും ഇതിനുപിന്നാലെ പനയത്താംപറമ്ബില്‍ രണ്ടുപേര്‍ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.
0 Comments