കിണർ നിർമ്മാണ പ്രവർത്തിക്കിടെ കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷിച്ചു
ഇരിട്ടി : കിണർ നിർമ്മാണ പ്രവർത്തിക്കിടെ കുഴിച്ചു കൊണ്ടിരുന്ന കിണറ്റിൽവീണ തൊഴിലാളിയെ ഇരിട്ടി അഗ്നി രക്ഷസേന രക്ഷപ്പെടുത്തി. കപ്പചേരി സ്വദേശി കോലോത്തു വളപ്പിൽ നാണുവിനാണ് കിണറിൽ വീണ് പരിക്കേറ്റത്. പെരുമ്പറമ്പ് മാവുള്ളകരിയിൽ ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെ ആയിരുന്നു അപകടം. നട്ടെല്ലിന് പരിക്കേറ്റ നാണുവിനെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് 108 ആംബുലൻസിൽ കണ്ണൂരിലേക്കും കൊണ്ടുപോയി.
ഇരിട്ടി അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മോഹനന്റെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ ബെന്നി ദേവസ്യ, ഫയർമാൻ ഡ്രൈവര്മാരായ സി.എം. ജോൺ, എൻ. ജെ . അനു , ഫയർമാന്മാരായ കെ.വി. വിജീഷ് , ജ്യോതിഷ്, സഫീർ, ഷാനിഫ് , ദേവസ്യ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു


0 Comments