കേരള ബാങ്ക് പത്ത് ദിവസത്തിനകം: ദുഷ്പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍




കൊച്ചി: കേരള ബാങ്ക് പത്ത് ദിവസത്തിനകം ആരംഭിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സഹകരണ ബാങ്കിനെയും ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച്‌ കേരള ബാങ്ക് രൂപീകരിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സഹകരണ നിയമ ചട്ടങ്ങള്‍ക്ക് വിധേയമായി വേണം കേരള ബാങ്ക് പ്രവര്‍ത്തിക്കേണ്ടതെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ മറിച്ചുള്ള പ്രചാരണങ്ങളില്‍ കഴമ്ബില്ലെന്നും അദ്ദേഹം വ്യക്തമാക്കി.