വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; മേപ്പാടിയില്‍ ബാനറും പോസ്റ്ററുകളും
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ വീണ്ടും മാവോവാദി സംഘം എത്തിയതായി സൂചന. രാത്രിയില്‍ മാവോവാദികളെത്തി മുണ്ടക്കൈ ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറും പോസ്റ്ററും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് പോസ്റ്ററുകളിലൂടെ ആഹ്വാനം ചെയ്യുന്നത്. തമിഴിലുള്ള പോസ്റ്ററാണ് പതിച്ചിരിക്കുന്നത്.
ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്തിരുന്നു. നേരത്തെയും തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.


0 Comments