വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും കൊഴുപ്പിച്ച് ഷെയിൻ നിഗം
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും കൊഴുപ്പിച്ച് ഷെയിൻ നിഗം. സിനിമയുട ചിത്രീകരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരമെന്ന ആക്ഷേപങ്ങൾക്കിടെ മുടിയും താടിയും പറ്റെ വെട്ടിയാണ് ഷെയിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമാ ടീമിനെ ഒന്നടങ്കം ഷെയിനിന്റെ പ്രവർത്തി അമ്പരപ്പിലാഴ്ത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
അമ്മ അസോസിയേഷനും നിർമാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകിയിരുന്നു. അത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയിൽ താരം ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് താടിയും മുടിയും മുറിച്ച് ഷെയിനിന്റെ പ്രതിഷേധം.


0 Comments