മുളക് സ്പ്രേ ആക്രമണം: ഹിന്ദു ഹെല്പ് ലൈന്‍ നേതാവിനെതിരേ ജാമ്യമില്ലാ കേസ്
കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കു നേരെ മുളകു സ്പ്രേ അടിച്ച ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഐപിസി 326 ബി വകുപ്പാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.
ആക്രമണത്തിനു പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശ്രീനാഥിനു പുറമേ കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍കൂടി ഈ സംഘത്തിലുണ്ടായിരുന്നുവെന്ന് ബിന്ദു പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


0 Comments