കീഴാറ്റൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടം രണ്ടിന് തുടങ്ങും
തളിപ്പറമ്ബ്: കീഴാറ്റൂര്‍ മുച്ചിലോട്ട് കളിയാട്ടം ഡിസംബര്‍ രണ്ടിന് ആരംഭിക്കും. അഞ്ചിന് സമാപനം. കളിയാട്ടത്തിന് മുന്നോടിയായുള്ള വരച്ചുവെക്കല്‍ ചടങ്ങ് തിങ്കളാഴ്ച നടന്നു. വൈകീട്ട് 3.30-ന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, അടുക്കളയില്‍ എഴുന്നള്ളത്ത്.
6.30-ന് തത്‌സ്വരൂപ ദൈവത്തിന്റെ വെള്ളാട്ടം, പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ വെള്ളാട്ടം, മൂവര്‍തോറ്റം, മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പുലിയൂര്‍ കാളി തെയ്യങ്ങളുടെ തോറ്റം. മൂന്നിന് പുലര്‍ച്ചെ പുലിയൂര്‍ കണ്ണന്‍, അന്തിക്കരിവേടന്‍ തെയ്യം. രാവിലെ എട്ടിന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി തെയ്യം. വൈകീട്ട് നാലിന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. എഴിന് പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ വെള്ളാട്ടം. രാത്രി 10-ന് മൂവര്‍തോറ്റം, മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി തെയ്യങ്ങളുടെ തോറ്റം, ഗുളികന്‍ ദൈവം.
]നാലിന് പുലര്‍ച്ചെ പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ പുറപ്പാട്. രാവിലെ എട്ടിന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി തെയ്യം. വൈകീട്ട് 4.30-ന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. രാത്രി ഏഴിന് തത്‌സ്വരൂപ, പുലിയൂര്‍ കണ്ണന്‍ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം. വിഷ്ണുമൂര്‍ത്തി, കുണ്ടോര്‍ ചാമുണ്ഡി, കുറത്തിയമ്മ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി തെയ്യങ്ങളുടെ തോറ്റം. അഞ്ചിന് പുലര്‍ച്ചെ നരമ്ബില്‍ ഭഗവതിയുടെ തോറ്റം, അടുക്കളയെഴുന്നള്ളത്ത്.
2.30-ന് പുലിയൂര്‍ കണ്ണന്‍, അന്തിക്കരിവേടന്‍ എന്നീ തെയ്യങ്ങളുടെ പുറപ്പാട്. 3.30-ന് മുച്ചിലോട്ട് ഭഗവതിയുടെ കൊടിയില തോറ്റം. 5.30-ന് മേലേരി കൂട്ടല്‍. നരമ്ബില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍കാളി, വിഷ്ണുമൂര്‍ത്തി, കുണ്ടോര്‍ ചാമുണ്ഡി, കുറത്തിയമ്മ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് ഒന്നിന് മേലേരി കൈയേല്‍ക്കല്‍, 1.30-ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിനിവരല്‍.


0 Comments