വന്യജീവി ആക്രമണത്തിന്നെതിരെ ശക്തമായ നടപടികൾ; റോഡുകളുടെ കാര്യത്തിൽ അനുകൂല സമീപനം: മന്ത്രി അഡ്വ.കെ രാജു
വന്യ ജീവി ആക്രമണത്തിനെതിരെ ജില്ലയിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണെന്നും റോഡു നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങ ളിൽ സർക്കാരിന് അനുകൂലമായ സമീപനമാണുള്ളതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ രാജു.
ആന മതിൽ, സൗരോർജ്ജ വേലി എന്നിവയുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും കാര്യക്ഷമമാക്കിയിട്ടുണ്ട്.
വനത്തിലൂടെ കടന്നു പോകുന്ന റോഡുകളുടെ നവീകരണ നടപടികൾ മാനദണ്ഡങ്ങൾക്കനുസൃതമായി വേഗത്തിൽ തീർപ്പാക്കുന്നതിന് ഡി എഫ് ഒ ഓഫീസിൽ ഹെൽപ് ലൈൻ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
റോഡ് സംബന്ധിച്ച അപേക്ഷകൾ യൂസർ ഏജൻസി മുഖേന ഓൺ ലൈനായാണ് സമർപ്പിക്കേണ്ടത്. ഇക്കാര്യങ്ങളിലെല്ലാം ഹെൽപ് ഡെസ്ക്കിന്റെ സേവനം ഉപയോഗിക്കാനാവും.
സെറ്റിൽമെന്റിലേക്കും മറ്റു ജനവാസ കേന്ദ്രങ്ങളിലേക്കു മുള്ള കാലങ്ങളായി ഉപയോഗിച്ചു പോരുന്നതുമായ റോഡുകൾക്ക് പ്രത്യേക പരിഗണന നൽകും. വീതി കൂട്ടുന്നതും ടാറിംഗും പരിഗണിക്കാനാവില്ലെങ്കിലും സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മലയോര ഹൈവേയുമായി ബന്ധപ്പെട്ട റോഡുകളുടെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പരപ്പ -ദേലംപാടി റോഡിന്റെ വനത്തിലൂടെ കടന്നു പോകുന്ന ഭാഗം കോൺക്രീറ്റ് ചെയുന്നതിനുള്ള സാധ്യതകൾ അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് സി സി എഫ് രാജേഷ് രവീന്ദ്രനെ മന്ത്രി ചുമതല പെടുത്തി.
വന്യ ജീവി ആക്രമണ പ്രതിരോധ ങ്ങൾക്കായി ജില്ലയിൽ 3.95 കിമീ ആന മതിലും 71.75 കിമീ സൗരോർജ വേലിയും നിർമ്മിച്ചു കഴിഞ്ഞു.
ഈ വർഷം പുതുതായി 20 കിമി സൗരോർജ വേലി കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി
പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ വർഷം 34 കി മി സൗരോർജ വേലിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും
ഈ സർക്കാർ നിലവിൽ വന്ന ശേഷം നഷ്ടപരിഹാര തുക ഇരട്ടി ആക്കിയതായും കാലതാമസം കൂടാതെ പരാതികൾ പരിഹരിച്ച് തുക വിതരണം ചെയുന്നതിന് ഉദ്യോഗസ്ഥർക്ക് കർശനം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു
സംസ്ഥാനത്തെ വനാതിർത്തി പങ്കിടുന്ന 204 പഞ്ചായത്തുകളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന ജന ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമിതികൾ ഫലപ്രദമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു
സമിതികൾ മൂന്നു മാസത്തിലൊരിക്കൽ നിർബന്ധമായും ചേർന്ന് പ്രദേശത്തെ പ്രതിരോധ സംവിധാനങ്ങളുടെ സ്ഥിതി വിലയിരുത്തണമെന്നും കൃഷി നാശം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ പരിശോധിച്ച് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപന്നികളുടെ ശല്യം കാരണം കൃഷി നാശം സംഭവിക്കുന്ന നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ
അവയുടെ ശല്യം കൂടുന്നയിടങ്ങളിൽ വെടിവെച്ചു കൊല്ലുന്നതിന് ഡി എഫ് ഒ മാർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
വനത്തിനുളളില്‍ വന്യമൃഗങ്ങള്‍ക്ക് സ്വൈരജീവിതം ഉറപ്പു വരുത്തുന്നതിന് സ്ഥലം വിട്ടുനൽകാൻ സന്നദ്ധരായവരുടെ സ്ഥലം പ്രതിഫലം നൽകി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും
ഫലവൃക്ഷങ്ങൾ ഉൾപ്പെട്ട സ്വാഭാവിക വന നിർമ്മാണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. അവയ്ക്ക് കാട്ടിനുളളിൽ ഭക്ഷണം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണിതെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ ആർ ആർ ടി ക ളു ടെ പ്രവർത്തനം ശക്തമാക്കും 'ഇതിനായി പുതിയ വാഹനങ്ങളും ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു
റോഡുകളും വന്യജീവി ആക്രമണങ്ങളുമായി ബന്ധപെട്ട പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ലദിച്ച 161.പരാതികളിൽ 161 എണ്ണവും വേദിയിൽ തീർപ്പാക്കി ഉത്തരവും നൽകി. ഇതിൽ 105 എണ്ണവും അപേക്ഷകർക്ക് അനുകൂലമായി തീർപ്പാക്കിയപ്പോൾ എട്ടെണ്ണം നിരസിച്ചു. തുടർ നടപടികൾ ആവശ്യമായ 48 അപേക്ഷകൾ മാറ്റിവെച്ചു സ്ഥലപരിശോധനയടക്കം നടത്തി നിരസിച്ച കാരണവും അദാലത്തിൽ പരാതിക്കാരെ ബോധ്യപ്പെടുത്തുകയുണ്ടായി.
വിവിധ പരാതികളിലായി 24.95 രൂപയുടെ നഷ്ടപരിഹാരവും അദാലത്ത് വേദിയിൽ വച്ച് കൈമാറി.
അദാലത്ത് വേദിയിൽ ലഭിച്ച 83 പരാതികളടക്കം തുടർനടപടികൾ വേണ്ട 131 പരാതികളിൻമേൽ ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരെ നേരിട്ടറിയിക്കുമെന്നും മന്ത്രി പറഞ്ഞു
വനം വന്യജീവി വകുപ്പ് മായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി വകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന അദാലത്ത് കളുടെ ഭാഗമായാണ് ജില്ലയിൽ അദാലത്ത് സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ പതിനൊന്നാമത്തെ അദാലത്താണിത്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട തൃശ്ശൂർ, പാലക്കാട് കണ്ണൂർ, വയനാട്, കോഴിക്കോട്. ഇടുക്കി, കോട്ടയം ജില്ലകളിലെ അദാലത്തുകളാണ് നടന്നത്.
ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി, എം എൽ എ മാരായ ,കെ.കുഞ്ഞിരാമൻ,എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി.ബഷീർ .
കാസർഗോഡ് മുനിസിപ്പൽ ചെയർപേഴ്സൺ
ബീഫാത്തിമ ഇബ്രാഹിം, കാസർഗോഡ് ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്സ് കൺസർവേറ്റർ ദേവേന്ദ്ര കുമാർ വെർ മ, സി സി എഫ് രാജേഷ് രവീന്ദ്രൻ , ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജൻ, ഡി എഫ് ഒ അനൂപ് കുമാർ പി കെ
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments