കണ്ണൂർ മുണ്ടയാട് നടക്കുന്ന ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിനെത്തിയ ദേശീയ ബോക്‌സിംഗ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജെയ് കോലിക്കും ബോക്‌സിംഗ് താരങ്ങള്‍ക്കും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ശനിയാഴ്ച ഉച്ചയോടെ ഹൈദരാബാദിൽ നിന്നെത്തിയ സംഘത്തിനാണ് ജനപ്രതിനിധികളും സംഘാടകസമിതിയും കായിക താരങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കിയത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്‌പ്രസിഡന്റ് ഒ.കെ. വിനീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ. പവിതന്‍, മട്ടന്നൂർ നഗരസഭാ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, എന്‍.വി. ചന്ദ്രബാബു, സംസ്ഥാന ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഡോ. എബി, സെക്രട്ടറി ഡോ. രതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
0 Comments