നാളത്തെ കേരളം ലഹരിമുക്ത നവകേരളം: വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി




ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റി, സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ കേളകം സെന്റ്.തോമസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി വിമുക്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ റവ:ഫാ.വർഗീസ് പടിഞ്ഞാറേക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ് അധ്യക്ഷത വഹിച്ചു. പാരാലീഗൽ വളണ്ടിയർ ബാലൻ തെക്കേൽ ആമുഖ ഭാഷണം നടത്തി.

സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് എൻ.ടി.മേരി, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ഫാ.എൽദോ ജോൺ, എം.വി.മാത്യു മാസ്റ്റർ, പാരാലീഗൽ വളണ്ടിയർ കെ.ജിഷ എന്നിവർ പ്രസംഗിച്ചു.