ഉത്തര മേഖല കർഷക പ്രക്ഷോഭം ചുങ്കക്കുന്നു മേഖല വാഹന പ്രചരണ ജാഥ ആരംഭിച്ചു.





ചുങ്കക്കുന്ന്:  ഉത്തര മേഖല കർഷക പ്രക്ഷോഭം ചുങ്കക്കുന്നു മേഖല വാഹന പ്രചരണ ജാഥ ആരംഭിച്ചു.ജാഥ ചുങ്കക്കുന്ന്   ഫാത്തിമ മാതാ ഫൊറോന വികാരി ഫാ. വിൻസെൻറ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു എകെസിസി മേഖലാ ഡയറക്ടർ ഫാ.
ബാബു  മാപ്ലാശ്ശേരി,
അധ്യക്ഷനായിരുന്നു. രണ്ട് ദിവസങ്ങളായി നടക്കുന്ന വാഹന പ്രചരണ ജാഥ മേഖലയിലെ പാൽച്ചുരം , അടയ്ക്കാത്തോട്
വെള്ളൂന്നി, കൊട്ടിയൂർ, ഒറ്റപ്ലാവ് മേഖലകളിലാണ്  നടക്കുന്നത് .

  .  എൻ എസ് എസ് സംസ്ഥാന കൗൺസിൽ അംഗം വി. ആർ ഗിരീഷ് , എസ്എൻഡിപി യുണിയൻ കൗൺസിൽ അംഗം ടി വി. അപ്പു, കൊട്ടിയൂർ വികസന സമതി സെക്രട്ടറി ജിൽസ് എം മേക്കൽ, പി.എസ് മോഹനൻ, എ കെ സി സി ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് ജോയി തെക്കേമല, ലിസി ജോസഫ്, സ്റ്റാനി തട്ടാംപറമ്പിൽ, സന്തോഷ് പ്ലാക്കാട്ട് ,കെ ടി. തോമസ്, ബിജു പോൾ, ഷൈജൻ നെടുംങ്ങാടി  തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു