വിഷരഹിത മത്സ്യം വാങ്ങാൻ ആവശ്യക്കാർ ഏറെ - കൂട് മത്സ്യകൃഷി മൂന്നാം വർഷ വിളവെടുപ്പ് തുടങ്ങി
ഇരിട്ടി: പെരുവംപറമ്പിൽ രണ്ടുവർഷം മുൻപ് മുൻപ് ആരംഭിച്ച കൂട് മത്സ്യകൃഷിയുടെ മൂന്നാം വർഷത്ത വിളവെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തു ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ പഴശ്ശി ജലാശയത്തിൽ ആരംഭിച്ച ശുദ്ധജല കൂട് മത്സ്യക്കൃഷിയുടെ വിളവെടുപ്പാണ് ചീങ്ങാക്കുണ്ടത്ത് ആരംഭിച്ചത്. വിഷാംശവും രാസവസ്തുക്കളും തൊട്ടു തീണ്ടാത്ത ശുദ്ധജല മത്സ്യം ഇരിട്ടി - തളിപ്പറബ് ദേശീയപാതയിലെ പെരുവംപറമ്പിൽ പാതയോരത്ത് പ്രത്യേക സ്റ്റാൾ ഒരുക്കി വിതരണംതുടങ്ങിയതോടെ ഇതിനായി ഏറെ ആവശ്യക്കാരും എത്തിത്തുടങ്ങി. ചീങ്ങാക്കുണ്ടത്തെ വളർത്തുകേന്ദ്രത്തിൽ നിന്നും നിന്നും പിടിച്ച് ജീവനോടെ യുള്ള മത്സ്യം ആവശ്യക്കാര്‍ക്ക് നല്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്്. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്താദ്യമായി മൂന്ന് കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാറിന് കീഴിലെ സ്‌റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി മുഖേന പഴശ്ശി ജലാശയത്തിലാരംഭിച്ച ശുദ്ധജലാശയ മല്‍സ്യം വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കിയത്. ഗിഫ്റ്റ് തിലോപ്പിയ, കോമണ്‍ കാര്‍പ്പ് ഇനം മല്‍സ്യങ്ങളാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തി വില്പ്പനയ്ക്ക് തെയ്യാറായി നില്ക്കുന്നത്. കൂട് മല്‍സ്യകൃഷി പദ്ധതിയില്‍ ഒന്നര ലക്ഷം മല്‍സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പഴശ്ശിരാജാ മല്‍സ്യകര്‍ഷക സ്വയം സഹായസംഘം മുഖേനയാണ് പദ്ധതി നടത്തിപ്പ്. ആറ് മാസം വളര്‍ച്ചയെത്തിയ മല്‍സ്യങ്ങളെയാണ് ജലാശയത്തില്‍ നിന്ന് തല്‍സമയം പിടിച്ച് തൂക്കി വില്‍ക്കുന്നത്.
പഴശ്ശി ജലാശയത്തിലൊരു ചെറിയ ഭാഗം ലീസിനെടുത്താണിവിടെ പൈലറ്റ് പദ്ധതിയെന്ന നിലക്ക് ശുദ്ധജലാശയ മല്‍സ്യകൃഷിയാരംഭിച്ചത്. രണ്ട് വര്‍ഷം മുന്‍മ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് ആദ്യ വിളവെടുപ്പുല്‍സവം ഉദ്ഘാടനം ചെയ്തത്. വിഷാംശം കലരാത്ത മീന്‍ കണ്‍മുന്നില്‍ ചൂണ്ടിക്കാണിക്കുന്നത് തിരഞ്ഞെടുത്ത് പിടികൂടി വാങ്ങാമെന്ന സവിശേഷതയുള്ള ശുദ്ധജലാശയ മല്‍സ്യകൃഷി പദ്ധതി ഇരിട്ടി മേഖലയില്‍ നല്ല സ്വീകാര്യത നേടിക്കഴിഞ്ഞു. കിലോവിന് 250 രൂപ നിരക്കിലാണ് വിറ്റുപോവുന്നത്. ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി ഇഷ്ടപ്പെട്ട മീന്‍ തിരഞ്ഞെടുത്ത് വാങ്ങാം. മല്‍സ്യമാര്‍ക്കറ്റില്‍ കടല്‍മല്‍സ്യത്തിന് കടുത്ത ക്ഷാമം നേരിടുന്ന ഘട്ടമായതിനാല്‍ നല്ല ഡിമാന്റുണ്ടെന്ന് മല്‍സ്യകര്‍ഷക സ്വയം സഹായസംഘം ഭാരവാഹികളായ പി എം ദിവാകരന്‍, എ കെ നാരായണന്‍, പി.വി വിനോദ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഫോണ്‍: 9645645006
കരിമീനുകള്‍ക്കും നല്ല വളര്‍ച്ച
ഉപ്പുവെള്ളത്തിലും കായലുകളിലും മാത്രം വിളയുന്ന കരിമീനുകള്‍ ഇനി പഴശ്ശി ശുദ്ധജലാശയത്തിലും യഥേഷ്ടം ലഭ്യമാവും. പഴശ്ശിരാജാമല്‍സ്യകര്‍ഷക സ്വയം സഹായ സംഘം ഈ രംഗത്തും കാലുറപ്പിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ പഴശ്ശി ശുദ്ധ ജലാശയത്തില്‍ നിക്ഷേപിച്ച കരിമീന്‍കുഞ്ഞുങ്ങള്‍ നല്ല വളര്‍ച്ചാഘട്ടത്തിലേക്ക് കടന്നു. ഉടന്‍ തന്നെ കരിമീന്‍ കൃഷിയുടെ ആദ്യ വിളവെടുപ്പും വില്‍പ്പനയും നടത്താനാവുമെന്ന പ്രതീക്ഷയിലാണ് സംഘം. പദ്ധതി വിജയം കണ്ടാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ശുദ്ധജലാശയ കരിമീന്‍കൃഷിയുടെ പ്രധാന കേന്ദ്രമാവും പഴശ്ശി പദ്ധതി പ്രദേശം


0 Comments