വാറ്റ്: വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചത് സര്‍ക്കാര്‍ നയപ്രകാരമല്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചത് സര്‍ക്കാര്‍ നയപ്രകാരമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആവശ്യമായ പരിശോധന നടത്താതെയാണ് ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വി.ഡി. സതീശന് എംഎല്‍എ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. നോട്ടീസില്‍ തുടര്‍ നടപടി ഉണ്ടാവില്ലെന്ന് വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


0 Comments