മികച്ച കർഷകർക്ക് അവാർഡുകൾ നൽകി





പേരാവൂർ ഗ്രാമപഞ്ചായത്തും പേരാർ കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണത്തിൽ മികച്ച കർഷകരെ തെരഞ്ഞെടുത്ത് അവാർഡുകൾ നൽകി.
മികച്ച കർഷകനായി സതീഷ് കുമാർ റ്റി എസ്, വനിത/ക്ഷീര കർഷക ഓമന ഇലഞ്ഞിക്കൽ, വാഴ കർഷകൻ നാരായണൻ തോട്ടത്തിൽ,
എസ് സി/എസ് റ്റി കർഷക സീത കെ കെ
സമ്മിശ്ര കർഷകൻ കെ വി അബ്രാഹം എന്നിവർ പുരസ്കാരത്തിനർഹരായി.
മികച്ച പാടശേഖരസമിതിക്കുള്ള പുരസ്കാരം വളയങ്ങാട് പാടശേഖര സമിതിയെ തിരഞ്ഞെടുത്തു.