വെള്ളം കുടി ആരോഗ്യത്തിനും സൗന്ദര്യത്തിനും

എത്ര വെള്ളമാണ് കുടിക്കേണ്ടത്? എപ്പോഴെല്ലാം കുടിക്കണം? ആരെല്ലാം കൂടുതല്‍ വെള്ളം കുടിക്കണം?

ജലം ജീവദായനിയാണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. ജീവനും ആരോഗ്യവും മാത്രമല്ല സൗന്ദര്യവും വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും വെള്ളംകുടി സഹായിക്കും. അതിന് എത്ര വെള്ളമാണ് കുടിക്കേണ്ടത്? എപ്പോഴെല്ലാം കുടിക്കണം? ആരെല്ലാം കൂടുതല്‍ വെള്ളം കുടിക്കണം? തുടങ്ങിയ കാര്യങ്ങള്‍ അറിയാം.

ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് എല്ലാവരും കേട്ടിരിക്കും. ഈ അളവ് പാലിച്ചാല്‍ തന്നെ വെള്ളത്തിന്റെ കുറവ് പരിധി വരെ പരിഹരിക്കാനാകും. വെള്ളത്തിന്റെ അളവ് കുറയാതെ നോക്കുന്നത് ശരീരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. മുടിയിഴകളുടെ തിളക്കം കൂട്ടാനും ചര്‍മ്മകാന്തി വര്‍ധിപ്പിക്കാനും ഈ വെള്ളംകുടി സഹായിക്കും.

രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നു മുതല്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറച്ച് ശരീര കുറയ്ക്കാന്‍ സഹായിക്കും. ആഹാരം കഴിച്ച ഉടനുള്ള വെള്ളംകുടി ദോഷമാണ്. ഇത് ദഹനപ്രക്രിയയെയാണ് ദോഷമായി ബാധിക്കുക. ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടര്‍മില്‍ക്ക് എന്നിവ ഉപയോഗിക്കാം.