ആരോഗ്യജാഗ്രത കേളകത്ത് ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി
കേളകം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി. ജീവിത ശൈലി രോഗങ്ങളും പോഷകാഹാരവും എന്ന വിഷയത്തിൽ നടന്ന ബോധവത്കരണ ക്ലാസ്സിന് മെഡിക്കൽ ഓഫീസർ ഡോ. നിഥിൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ തങ്കമ്മ സ്കറിയ ഉത്ഘാടനവും ഹെൽത്ത് ഇൻസ്പെക്ടർ പി.ജി.രാജീവ് ബോധവത്കരണ ക്ലാസ്സും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.പ്രതാപചന്ദ്രൻ സ്വഗതവും നൗഷാദ്.എ .കെ നന്ദിയും പറഞ്ഞു.


0 Comments