ക്ലാസ് മുറിയിൽ വിദ്യാർഥിപാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ
സുൽത്താൻബത്തേരി: ക്ലാസ് മുറിയിൽ വിദ്യാർഥി
പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകന് സസ്
പെൻഷൻ, വിദ്യാർഥിയെ ആശുപത്രിയിൽ
എത്തിക്കുന്നതിൽ അലംഭാവം കാണിച്ചുവെന്ന
ആരോപണമുയർന്ന അധ്യാപകൻ ഷജിലിനേയാണ്
സസ്പെൻഡ് ചെയ്തത്. സ്കൂളിൽ അധ്യാപകർക്ക്
കാർ ഉണ്ടായിട്ടും വിദ്യാർഥിനിയെ യഥാസമയം
ആശുപത്രിയിൽ എത്തിച്ചില്ല. ഹെഡ്മാസ്റ്റർ അടക്കം
അധ്യാപകരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ജില്ല കലക്ടർ അദീല അബ്ദുല്ല
സർക്കാറിന് റിപ്പോർട്ട് നൽകി. വിദ്യാഭ്യാസമന്ത്രി
പ്രൊഫസർ രവീന്ദ്രനാഥ് ഡി.ഡി.ഇ യോട് റിപ്പോർട്ട്
ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും
അധ്യാപകർ ഒന്നും ചെയ്തില്ലെന്ന് സഹപാഠികൾ
ആരോപിച്ചിരുന്നു. രക്തമൊലിക്കുന്ന കാലുമായി
വിദ്യാർഥി ഏറെ നേരം ഇരുന്നു. കുട്ടിയുടെ രക്ഷിതാവ്
എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്.
3,15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം
ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നാണ്
ആരോപണം,
ബുധനാഴ്ച വൈകീട്ട് നാലോടെ ബത്തേരി ഗവ. സർവ
ജന സ്കൂളിലാണ് സംഭവം. പുത്തൻകുന്ന് ചിറ്റൂരിലെ
നൊത്തൻവീട്ടിൽ അഡ്വ. അസീസിന്റെയും അഡ്വ. സ
ജ്നയുടെയും മകൾ ഷഹല ഷെറിനാണ് (10) മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.


0 Comments