"സ്നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് കേളകത്ത് തുടക്കം

"ആരും ഒറ്റയ്ക്കല്ല സമുഹം ഒപ്പമുണ്ട് എന്ന
സന്ദേശവുമായി ഒറ്റപ്പെട്ടവർക്ക് സാന്ത്വനവുമായി
"സ്നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് കേളകത്ത് തുടക്കം

കേളകം ഗ്രാമ പഞ്ചായത്തിൽ സ്നേഹിത കോളിംഗ് ബെൽ
വാരാചരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
മൈഥിലി രമണൻ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ,തങ്കമ്മ മേലെ കുറ്റ്,സി.ഡി.എസ്.മെമ്പർമാർ എന്നിവരടങ്ങുന്ന സംഘം വീടുകളിൽ ഒറ്റപ്പെട്ടു
കഴിയുന്നവരെ സന്ദർശിച്ചു. മെമ്പർ സെക്രട്ടറി ജോഷ്യ എം.സി, പഞ്ചായത്ത്  വൈസ്
പ്രസിഡന്റ് രാജൻ അടുക്കോലിൽ, വികസന സ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ
തങ്കമ്മ സ്കറിയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണ് ജാൻസി
തോമസ്,മെമ്പർമാരായ ലീലാമ്മ കുറപ്പൻചേരി, സിന്ധു മുഞ്ഞനാട്ട്, തോമസ്
വെട്ടുപറമ്പിൽ, അഷറഫ് കെ.എസ്. സി.ഡി.എസ് മെമ്പർമാരായ ബിന്ദു
ബെന്നി,രജനി പ്രശാന്തൻ,റോസമ്മ പൊട്ടയിൽ എന്നിവരും പങ്കെടുത്തു..
ഒറ്റപ്പെട്ട് കഴിയുന്നവർക്ക് സാമൂഹിക, മാനസിക പിന്തുണ ഉറപ്പു വരുത്തുക,
ഇവരുടെ ആവശ്യങ്ങൾ പൊതു ശ്രദ്ധയിൽ കൊണ്ടുവരിക,പൊതു സമൂഹത്തിന്റെ
പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ  ആരംഭിച്ച പദ്ധതിയാണ് സ്തനഹിത കാളിംഗ് ബെൽ
23/11/2019 ശനിയാഴ്ച  11 മണിക്ക് കേളകം ശാലേം പള്ളി സൺഡേ
സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്ന സ്നേഹിത കോളിംഗ് ബെൽ ഒറ്റപ്പെട്
കഴിയുന്നവരുടെ സംഗമം  അഡ്വ.സണ്ണി ജോസഫ് എം.എൽ.എ
ഉദ്ഘാടനം ചെയ്യുകയും കുടുംബശ്രീ ജില്ലാമിഷൻ കോ ഓഡിനേറ്റർ
ഡോ. എം. സുർജിത്ത് മുഖ്യ പ്രഭാഷണം നടത്തും. കുടുംബശ്രീയുടെയും ബാലസഭ
കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.