മു​ത്തൂ​റ്റ് ശാ​ഖ​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ കൊ​ള്ള: 55 കി​ലോ സ്വ​ര്‍​ണം ക​വ​ര്‍​ന്നു






ഹാ​ജി​പു​ര്‍: ബി​ഹാ​റി​ല്‍ മു​ത്തൂ​റ്റ് ശാ​ഖ​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം പ​ട്ടാ​പ്പ​ക​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​ട​ന്ന് 55 കി​ലോ​ഗ്രാം സ്വ​ര്‍​ണം കൊ​ള്ള​യ​ടി​ച്ചു. ഹാ​ജി​പു​രി​ലെ മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് കോ ​ബ്രാ​ഞ്ചി​ലാ​ണ് സം​ഭ​വം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധിച്ച പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.