പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ വിദേശ ജോലിയെന്ന സ്വപ്‌നം പൂവണിയുന്നു; 50 യുവാക്കള്‍ക്ക് തൊഴില്‍ വിസ വിതരണം ചെയ്തു
തിരുവനന്തപുരം: പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ വിദേശ ജോലിയെന്ന സ്വപ്‌നം പൂവണിയുന്നു. പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന 50ഓളം യുവാക്കള്‍ക്ക് തൊഴില്‍ വിസ വിതരണം ചെയ്തു. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കി വിദേശത്ത് തൊഴില്‍ ലഭിച്ച 50ഓളം പേര്‍ക്കാണ് തൊഴില്‍ വിസ വിതരണം ചെയ്തത്. അങ്കമാലി എക്സ്പോയര്‍ അക്കാദമിയില്‍ ശനിയാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് വിസ വിതരണം ചെയ്തത്. അങ്കമാലി എംഎല്‍എ റോജി, എം ജോണ്‍, പിഐ ശ്രീവിദ്യ (പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍), എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു


0 Comments