ചരിത്രപുരുഷന്‍മാരെ ആദരിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
എടക്കാട്: ചരിത്രപുരുഷന്‍മാരെ ആരാധിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ചരിത്രത്തെ മാറ്റിമറിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പഴശ്ശിരാജയുടെ ചരമദിനാചരണത്തിന്റെ ഭാഗമായി പഴശ്ശിരാജ കള്‍ച്ചറല്‍ സൊസൈറ്റിയും പൈതൃകസംരക്ഷണകേന്ദ്രവും ചേര്‍ന്ന് തയ്യാറാക്കിയ ചരിത്ര ഡയറക്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി ചെയര്‍മാന്‍ ടി.ഒ.മോഹനന്‍ അധ്യക്ഷനായി.


0 Comments