ആറളം ഫാമിലെ യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലന പരിപാടിക്ക് തുടക്കമായി:
ആറളം ഫാമിലെ യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസെൻസ് നൽകുന്നതിനുള്ള ആദ്യ ഘട്ടമായ ലേർണിംഗ് ടെസ്റ്റും ക്ലാസും ഇന്ന് നടന്നു. 33 പേർ പങ്കെടുത്തതിൽ 23 പേർ ടെസ്റ്റ് പാസ്സായി. ശേഷിക്കുന്നവരെ വീണ്ടും ടെസ്റ്റ് നടത്തി മുഴുവൻ പേരെയും വിവിധ ഗവ : വിഭാഗം ഡ്രൈവിംഗ് ജോലിയിൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിലേക്ക് ആറളം പോലീസ്.. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്യത്തിൽ ഇരിട്ടി എ.എസ്.പി .ആനന്ദിന്റെ മേൽനോട്ടത്തിലായിരുന്നു മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ സഹകരണത്തോടെയുള്ള പരിപാടി.


0 Comments