ക്ലീൻ ബാവലി ഗ്രീൻ മലയോരം പദ്ധതിയുടെ ഭാഗമായി പേരാവൂരിൽ  പുഴനടത്തം സംഘടിപ്പിച്ചു.




ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പുഴ നടത്തം പേരാവൂർ അതിർത്തിയായ മടപ്പുരച്ചാൽ പാലത്തിനടുത്തു നിന്നാരംഭിച്ച് കാഞ്ഞിരപ്പുഴയിലൂടെ  വിദ്യാർത്ഥി സംഘം പഠന നിരീക്ഷണ യാത്ര നടത്തി. പുഴയിലെ ജൈവവൈവിധ്യത്തെ പറ്റി പരിസ്ഥിതി വിദഗ്ധർ കുട്ടികൾക്ക് ക്ലാസെടുത്തു.. കൈത്തോടുകൾ, കയങ്ങൾ, മാലിന്യശേഖരം തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം തയ്യാറാക്കിയ പ്രഫോർമയിൽ കുട്ടികൾ രേഖപ്പെടുത്തി.പുഴനടത്തം അടിച്ചുറ്റിപാറയിൽ സമാപിച്ചു.