വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനത്തിന് തുടക്കമായി




കൂത്തുപറമ്ബ്: സംസ്ഥാന മൃഗസംരക്ഷണവകുപ്പും കൊമ്മേരി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രവും ചേര്‍ന്ന് നടത്തുന്ന വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ.സുരേഷ്‌ബാബു നിര്‍വഹിച്ചു . മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.പി.ഗിരീഷ്ബാബു അധ്യക്ഷതവഹിച്ചു.