കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം






കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം: ഇരിട്ടിയില്‍ ബഹുജന റാലിയും പൊതുസമ്മേളനവും ഡിസംബര്‍ ഒന്നിന്
ഇരിട്ടി:കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ ബഹുജന റാലിയും പൊതുസമ്മേളനവും ഡിസംബര്‍ ഒന്നിന് നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ബലിദാന ദിനാചരണത്തിന്റെ ഭാഗമായി പേരാവൂര്‍ നിയോജകമണ്ഡലം തല പരിപാടിയുടെ ഭാഗമായി കീഴൂരില്‍ നിന്നും ബഹുജന റാലി ആരംഭിക്കും. തുടര്‍ന്ന് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ മുന്നോടിയായി നവംബര്‍ 30തിന് ബലിദാനികളുടെ സ്മൃതി കുടീരത്തില്‍ നിന്നും ഏറ്റുവാങ്ങുന്ന ബലിദാന്‍ ജ്യോതി യാത്ര വൈകിട്ട് ഇരിട്ടിയില്‍ പൊതുസമ്മേളനനഗരിയില്‍ എത്തിച്ചേരുമെന്നും നേതാക്കള്‍ ഇരിട്ടിയില്‍ പറഞ്ഞു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എം പി സുരേഷ് ,യുവമോര്‍ച്ച ജനറല്‍സെക്രട്ടറി അജേഷ് നടുവനാട്, സംഘാടകസമിതി ചെയര്‍മാന്‍ കെ ജയപ്രകാശ് ,യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പ്രിജേഷ് അളോറ തുടങ്ങിയവര്‍