ചീരാലില്‍ കടുവയിറങ്ങി ; ജനങ്ങള്‍ ഭീതിയില്‍
സുല്‍ത്താന്‍ബത്തേരി: ചീരാലിലെ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി, വളര്‍ത്തുനായയെ കടിച്ചുകൊന്നു . ജനവാസ മേഖലയോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ നിലയുറപ്പിച്ച കടുവയെ വനംവകുപ്പ് അധികൃതര്‍ നിരീക്ഷിച്ചുവരികയാണ് . ആവശ്യമെങ്കില്‍, ഉന്നതാധികാരികളുടെ അനുമതിയോടെ കടുവയെ കെണിവെച്ച് പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് കൂട് എത്തിച്ചിട്ടുണ്ട്.
ചീരാല്‍ ടൗണിന് തൊട്ടടുത്തുള്ള പണിക്കര്‍പടി കാട്ടാശ്ശേരി രാജേഷിന്റെ വളര്‍ത്തുനായയെയാണ് കടുവ കൊന്നത് . ബുധനാഴ്ച വൈകീട്ടോടെയാണ് പ്രദേശത്ത് കടന്നുവയിറങ്ങിയത് . വൈകീട്ട് 5.30-ഓടെ കൂട്ടില്‍നിന്ന് അഴിച്ചുവിട്ട നായ സന്ധ്യയായിട്ടും തിരിച്ചെത്താതായതോടെ രാജേഷിന്റെ സഹോദരനും സമീപവാസിയും , തന്റെ നായകളുമായി പറമ്ബില്‍ തിരച്ചില്‍ നടത്തി . എന്നാല്‍ വളര്‍ത്തുനായകള്‍ പറമ്ബിനുള്ളിലേക്ക് കടക്കാതെ കുരച്ചുബഹളമുണ്ടാക്കിയതോടെ, പന്തികേട് തോന്നിയ ഗിരീഷ് തിരിച്ചുപോന്നു.
വ്യാഴാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് പറമ്ബില്‍ നായയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് . ഇതിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ തൊട്ടടുത്ത് കടുവയെയും കണ്ടെത്തി . ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ട ഗിരീഷ് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി


0 Comments