ബിപ്ലവ‌് നന്ദൻ മോണോ ആക്ടിലൂടെ സംസ്ഥാന കലോത്സവത്തിലേക്ക്
ഇരിട്ടി: ജില്ലാ സ‌്കൂൾ കലോൽസവ മോണോ ആക്ടിൽ എഗ്രേഡും ഒന്നാം സ്ഥാനവും നേടി ഇരിട്ടി ഹയർ സെക്കന്ററി സ‌്കൂളിലെ പ്ലസ് റ്റു വിദ്യാർത്ഥി ബിപ്ലവ‌് നന്ദൻ സംസ്ഥാന സ‌്കൂൾ കലോൽസവ മൽസരത്തിലേക്ക‌് യോഗ്യത നേടി. മിമിക്രിയിലും ബിപ്ലവിന‌് ജില്ലാ മൽസരത്തിൽ രണ്ടാം സ്ഥാനമുണ്ട‌്. നേരത്തെ മുതൽ നാടകാഭിനയത്തിലും അനുകരണ കലയിലും മോണോ ആക്ടിലും മികവ‌് തെളിയിച്ച ബിപ്ലവ‌് നന്ദൻ എൽപി ക്ലാസ‌് കാലം തൊട്ട‌് കലാ മൽസരരംഗത്തുണ്ട‌്. കാഞ്ഞങ്ങാട‌് സ‌്കൂൾ കലോൽസവ മൽസരത്തിൽ മാറ്റുരക്കാനുള്ള തയ്യാറെടുപ്പിലാണ‌് ഇരിട്ടി നേരമ്പോക്കിലെ വോൾഗ സ്റ്റുഡിയോ ഉടമ കെ. നന്ദനന്റെയും ബീനയുടെയും മകനായ ബിപ്ലവ് .


0 Comments