അസോസിയേഷന്‍ ഓഫ് അലയന്‍സ് ക്ലബ്ബ് ഇരിട്ടി സിറ്റി ചാപ്റ്റര്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു







ഇരിട്ടി: അസോസിയേഷന്‍ ഓഫ് അലയന്‍സ് ക്ലബ്ബ് ഇരിട്ടി സിറ്റി ചാപ്റ്റര്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ രാംസിംങ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഗണേശന്‍, മലബാര്‍ ഏരിയ ക്ലബ് എക്സ്റ്റന്‍ഷന്‍ ചെയര്‍മാന്‍ പി.ജി.ഗോവിന്ദന്‍കുട്ടി, മണികണ്ഠരാജ, പി.എ.തോമസ്, ജോര്‍ജ് തോമസ്, ജോളി അഗസ്റ്റിന്‍, സുരേഷ് ബാബു,  ബെന്നി സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി.എ.തോമസ് (പ്രസി.), വി.പി.പോള്‍ (വൈ.പ്ര.), ജോര്‍ജ് തോമസ് (സെക്ര.), വി.ഡി.മാത്യു (ജോ.സെക്ര.), ബെന്നി സക്കറിയ (ട്രഷ.), ജോളി അഗസ്റ്റിന്‍ (പിആര്‍ഒ).