തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിൽ ഭാഗവത സപ്‌താഹയജഞം 1 മുതൽ
ഇരിട്ടി : തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിൽ മൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹത്തിന് ഞായറാഴ്ച തുടക്കമാവും. ബ്രഹ്മശ്രീ വാച്ചവാദ്ധ്യാർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്[പ്പാട് കരിവെള്ളൂർ ആണ് യജ്ഞാചാര്യൻ. സപ്‌താഹത്തിന്റെ ഭാഗമായി ഞായറാഴ്ച 4 .30 ന് മേഖലയിലെ എട്ടോളം പ്രദേശങ്ങളിൽ നിന്നുമുള്ള വിഗ്രഹ - കലവറനിറക്കൽ ഘോഷയാത്രകൾ തന്തോട് കവലയിൽ സംഗമച്ച് ആചാര്യനെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാട് യജഞവേദിയിൽ ദീപപ്രോജ്വലനം നടത്തും. ആചാര്യവരണം, മാഹാത്മ്യവർണ്ണന എന്നിവയോടെ ഭാഗവത സപ്‌താഹ യജ്ഞത്തിന് തുടക്കമാകുമെന്ന് ക്ഷേത്രം ഭാരവാഹികളായ കെ.വി. അജീഷ്‌കുമാർ , കെ. അരുൺ, സി.കെ. ഗിരീഷ്, പി.വി. ചന്ദ്രൻ, കെ. നവനീത്, ഷിജിൻ പൊക്കോളി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.



0 Comments