പാലം ജങ്ഷ​ന്‍ വീതികൂട്ടല്‍ ഗതാഗതക്കുരുക്കഴിയാതെ ഇരിട്ടി





ഇ​രി​ട്ടി: ഗ​താ​ഗ​ത​ക്കു​രു​ക്കൊ​ഴി​യാ​തെ ഇ​രി​ട്ടി ന​ഗ​ര​വും ജ​ന​ങ്ങ​ളും. ത​ല​ശ്ശേ​രി-​വ​ള​വു​പാ​റ റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഇ​രി​ട്ടി പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും മ​ണ്ണെ​ടു​ക്കു​ന്ന​തു​മൂ​ലം പാ​ല​ത്തി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​സ്​​തം​ഭ​ന​മാ​ണ് ന​ഗ​ര​ത്തെ ബാ​ധി​ക്കു​ന്ന​ത്.രാ​ത്രി​യും പ​ക​ലു​മാ​യി കെ.​എ​സ്.​ടി.​പി നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ഇ​രി​ട്ടി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​കു​ക​യാ​ണ്. പാ​ലം ജ​ങ്​​ഷ​ന്‍ വീ​തി​കൂ​ട്ടു​ന്ന​തി​നാ​യി കു​ന്നി​ടി​ക്ക​ല്‍ പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​ണ്. ഇ​തി​നൊ​പ്പം ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത് പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ളെ കു​രു​ക്കി​ലാ​ക്കു​ക​യാ​ണ്.രാ​ത്രി​യി​ല്‍ പാ​ലം ജ​ങ്ഷ​​ന്‍ മു​ത​ല്‍ മാ​ട​ത്തി​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് പൂ​ര്‍​ണ ഗ​താ​ഗ​ത നി​രോ​ധ​ന​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ഈ ​ഘ​ട്ട​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ വ​ള്ളി​ത്തോ​ട്, ഉ​ളി​ക്ക​ല്‍, ഇ​രി​ട്ടി വ​ഴി​യും എ​ടൂ​ര്‍, കോ​റ​മു​ക്ക്, ക​രി​യാ​ല്‍, ജ​ബ്ബാ​ര്‍​ക്ക​ട​വ് വ​ഴി​യു​മാ​ണ് ഇ​രി​ട്ടി​യി​ല്‍ എ​ത്തു​ന്ന​ത്.

ന​വം​ബ​ര്‍ 21 മു​ത​ല്‍ 30 വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. 10 ദി​വ​സ കാ​ല​യ​ള​വി​ല്‍ വീ​തി​കൂ​ട്ടേ​ണ്ട ഭാ​ഗ​ത്തെ കു​ന്നി​ടി​ച്ച്‌ നീ​ക്ക​ണ​മെ​ന്ന കാ​ര​ണ​ത്താ​ല്‍ രാ​ത്രി​യി​ല്‍ അ​തി​വേ​ഗം മ​ണ്ണി​ടി​ച്ച്‌ റോ​ഡി​ലേ​ക്ക് ത​ള്ളു​ക​യും തു​ട​ര്‍​ന്ന് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച്‌ റോ​ഡി​ലെ മ​ണ്ണ് പ​ഴ​ശ്ശി ജ​ലാ​ശ​യ​ത്തി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, റോ​ഡി​ലേ​ക്ക് ത​ള്ളി​യ മ​ണ്ണ് ഇ​വി​ടെ നി​ന്നും നീ​ക്കം ചെ​യ്യാ​നു​ള്ള കാ​ല​താ​മ​സം രാ​വി​ലെ​യാ​കു​മ്ബോ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ളെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​ക്കു​ന്നു. ഒ​പ്പം ത​ന്നെ പൊ​ടി​ശ​ല്യം കൂ​ടി യാ​ത്ര​ക്കാ​ര്‍​ക്ക് തീ​രാ​ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. സ​മ​യം തെ​റ്റി​യു​ള്ള ബ​സു​ക​ളു​ടെ യാ​ത്ര പ​ല​പ്പോ​ഴും സ​ര്‍​വി​സു​ക​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​പാ​ല​ക​ര്‍​ക്കും പൊ​ടി​ശ​ല്യ​വും ഗ​താ​ഗ​ത​ക്കു​രു​ക്കും ദു​രി​തം മാ​ത്ര​മാ​ണ് സൃ​ഷ്​​ടി​ക്കു​ന്ന​ത്. ടാറിങ്​ പ്രവൃത്തി പുരോഗമിക്കുന്നുഇ​രി​ട്ടി: ഇ​രി​ട്ടി പാ​ല​ത്തി​ലെ ടാ​റി​ങ്​ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു.

ഞാ​യ​റാ​ഴ്​​ച രാ​ത്രി 11 മു​ത​ല്‍ മൂ​ന്നു​ മ​ണി​ക്കൂ​ര്‍ അ​ട​ച്ചി​ട്ടാ​ണ്​ ടാ​റി​ങ്​ ന​ട​ത്തി​യ​ത്. ത​ല​ശ്ശേ​രി-​വ​ള​വു​പാ​റ റോ​ഡ്​ ന​വീ​ക​ര​ണ​ത്തി​​െന്‍റ ഭാ​ഗ​മാ​യി ടൗ​ണി​ല്‍ ന​ട​ക്കു​ന്ന റോ​ഡ്​ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്കൊ​പ്പ​മാ​ണ്​ കെ.​എ​സ്.​ടി.​പി​ത​ന്നെ പാ​ല​ത്തി​ലെ ഉ​പ​രി​ത​ല ടാ​റി​ങ്ങും ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ന​ഗ​ര​ത്തി​ലെ ഇ​രു വ​ശ​ങ്ങ​ളി​ലു​മ​ള്ള മൂ​ന്നു മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള ടാ​റി​ങ്ങും ചൊ​വ്വ രാ​ത്രി​യോ​ടെ പൂ​ര്‍​ത്തി​യാ​കും.കെ.​എ​സ്.​ടി.​പി​ത​ന്നെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഇ​രി​ട്ടി ബ​സ്​​സ്​​റ്റാ​ന്‍​ഡ്​​ ബൈ​പാ​സ്​ റോ​ഡി​​െന്‍റ ടാ​റി​ങ്​ പൂ​ര്‍​ത്തി​യാ​യി. പാ​ല​ത്തി​നോ​ട്​ ചേ​ര്‍​ന്ന്​ പാ​ലം ക​വ​ല വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ന​ട​ക്കു​ന്ന കു​ന്നി​ടി​ക്ക​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി 30വ​രെ രാ​ത്രി ഒ​മ്ബ​ത്​ മു​ത​ല്‍ രാ​വി​ലെ​ 5.30വ​രെ പാ​ലം മു​ത​ല്‍ മാ​ടാ​ത്തി​യി​ല്‍​വ​രെ വാ​ഹ​ന നി​രോ​ധ​നം നി​ല​വി​ലു​ണ്ട്. പാ​ല​ത്തി​​െന്‍റ ഉ​പ​രി​ത​ല​ത്തി​ലെ ടാ​റി​ങ്​ മു​ഴു​വ​ന്‍ ഇ​ള​കി കു​ണ്ടും കു​ഴി​യു​മാ​യ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ പാ​ല​ത്തി​ലൂ​ടെ നി​ര​ങ്ങി നീ​ങ്ങു​ന്ന അ​വ​സ്​​ഥ​യാ​യി​രു​ന്നു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​രി​ട്ടി പാ​ലം അ​ട​ച്ചി​ട്ട്​ ടാ​റി​ങ്​ ന​ട​ത്തി​യ​ത്.