"നാളത്തെ കേരളം ലഹരി മുക്ത നവകേരളം" 90 ദിന  ബോധവത്കരണ പരിപാടിയുടെ ഭാഗമായി  വിമുക്തി സന്ദേശം നൽകി






 90 ദിന തീവ്രയത്‌ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പേരാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.വിജേഷ് കൊട്ടിയൂർ എജെഎം ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് വിമുക്തി സന്ദേശം നൽകി.

സ്കൂൾ എസ്.പി.സി, ജൂനിയർ റെഡ് ക്രോസ്സ്, സ്കൗട്ട് &ഗൈഡ്സ്, ലിറ്റിൽ ക്രൈറ്റ്സ് എന്നിവയുടെ പുതിയ ബാച്ചുകളുടെയും ആയുഷ് ക്ലബ്ബിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് വിമുക്തി പരിപാടികളെ കുറിച്ച് വിശദീകരിച്ച് ലഹരിവിരുദ്ധ സന്ദേശം നൽകിയത്.

സ്കൂൾ മാനേജർ റവ.ഫാ:വർഗീസ് മുളകുടിയാങ്കൽ അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ബി.സജീവ്, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ വി.ആർ.ഷാജി, വാർഡ് മെമ്പർ എം.വി.ചാക്കോ, സ്കൂൾ പ്രിൻസിപ്പാൾ എ.വി.ബ്രിജേഷ് ബാബു, ഹെഡ്മാസ്റ്റർ ടി.ടി.സണ്ണി, കൈറ്റ് റിസോഴ്സ് പേഴ്സൺ റോയ് സെബാസ്റ്റ്യൻ, ഡോക്ടർ സൗമ്യ, പിടിഎ പ്രസിഡന്റ്‌ തങ്കച്ചൻ കല്ലട, മദർ പിടിഎ പ്രസിഡന്റ്‌ ലിജോ ഷാജി, കമ്യൂണിറ്റി പോലീസ് ഓഫീസർ റ്റിജി പി.ആന്റണി എന്നിവർ പ്രസംഗിച്ചു.