നാളത്തെ കേരളം ലഹരിമുക്ത നവകേരളം: കണിച്ചാർ പഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു
'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ കണിച്ചാർ പഞ്ചായത്തുതല സംഘാടക സമിതി രൂപീകരണ യോഗം കുടുംബശ്രീ ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ ആമുഖഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ, പഞ്ചായത്തംഗങ്ങളായ ഗ്രേസി തോമസ്, ഷാന്റി സെബാസ്റ്റ്യൻ, പഞ്ചായത്തു സെക്രട്ടറി ബാബു തോമസ്, ഡോ.പൽപ്പു മെമ്മോറിയൽ യുപി സ്കൂൾ പ്രധാനാധ്യാപിക എം.എൻ.ഷീല, പൊതു പ്രവർത്തകരായ വി.ഡി.ജോസ്, എം.ആർ.ആൽബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തു പരിധിയിൽ വിമുക്തി പദ്ധതി പ്രചരണാർത്ഥം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. സ്കൂളുകളിൽ പിടിഎ, മദർ പിടിഎ യോഗങ്ങൾ വിളിച്ചു ചേർത്ത് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഹൈസ്ക്കൂൾ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകും. അംഗൻവാടികളിൽ കൗമാരക്കാർക്കും അമ്മമാർക്കും ദമ്പതികൾക്കും ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. വ്യാപാരികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ അണിനിരത്തി വിപുലമായ പ്രചരണ പരിപാടികൾ നടത്തും. ക്ലബ്ബുകളും വായനശാലകളും കേന്ദ്രീകരിച്ച് വിവിധ കലാ കായിക വൈജ്ഞാനിക മത്സരങ്ങൾ സംഘടിപ്പിക്കും. ലഹരി വിധേയരെ കണ്ടെത്താനും ഡി അഡിക്ഷൻ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണത്തിനുമായി എല്ലാ വാർഡുകളിലും പത്തംഗ വിമുക്തി സേന പ്രവർത്തനമാരംഭിക്കും.
സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, വി.എൻ.സതീഷ് എന്നിവർ സംഘാടനം നിർവ്വഹിച്ചു.


0 Comments