തളിപ്പറമ്പ- ഇരിട്ടി റോഡില്‍ ചിറവക്ക് മുതല്‍ കപ്പാലം വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത റോഡ് വഴിയുള്ള ഗതാഗതം ഇന്ന് (നവംബര്‍ 29) മുതല്‍ ഡിസംബര്‍ 19 വരെ പൂര്‍ണ്ണമായും നിരോധിച്ചു. ആലക്കോട്, ഇരിട്ടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബസാര്‍ റോഡ് വഴിയും ശ്രീകണ്ഠാപുരം, ആലക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ സര്‍ സയ്യിദ് കോളേജ് റോഡ് വഴിയും മുന്‍സിപ്പല്‍ ഓഫീസ് റോഡ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0 Comments