സ്വർണ വില കുറഞ്ഞു



കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.

28,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.