ഇരിട്ടി  അത്തിക്കലിലെ ഐടിഐ വിദ്യാര്‍ഥി അജയ് ജോസഫിന്റെ മരണം.  വെളിമാനം സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചന.



2014 ഒക്ടോബര്‍ 10ന് അര്‍ധരാത്രിയായിരുന്നു അക്ഞാത വാഹനമിടിച്ച് എന്ന് സംശയിക്കുന്ന രീതിയിൽ അജയ് ജോസഫ് മരണപെട്ടത്. 
ആദ്യം ലോക്കല്‍ പോലീസും  കഴിഞ്ഞ നാല വര്‍ഷമായി ക്രൈംബ്രാഞ്ചുമാണ് ഈ കേസ് അന്വേഷിച്ചിരുന്നത്.  ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലന്നാരോപിച്ച് നാട്ടുകാര്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെയാണ് കേസന്വേഷണം  ക്രൈംബ്രാഞ്ചിന് വിട്ടത്.