അടുക്കളയുടെ താളം തെറ്റി;സവാള വില കിലോയ്ക്ക്100




തിരുവനന്തപുരം: തലസ്ഥാനത്ത് സവാള വില കിലോയ്ക്ക് 100 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 50 രൂപയായിരുന്നു. ചാല മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 80 രൂപയാണ് സവാള വില. ചുവന്നുള്ളിക്ക് 90 രൂപയും. വില കൂടിയതു കാരണം പലരും സവാള വാങ്ങുന്നത് കുറച്ചതായി വ്യാപാരികള്‍ പറയുന്നു. പച്ചക്കറിവിലയിലും വര്‍ധനയുണ്ട്.

മഹാരാഷ്ട്രയിലെ സവാളക്കൃഷി മേഖലകളില്‍ കാലം തെറ്റിയുണ്ടായ മഴമൂലം വിള നശിച്ചതാണ് വില ഇത്രയും ഉയരാനുളള കാരണം. 54 ലക്ഷം ഹെക്ടര്‍ വിളയാണ് നശിച്ചത്