പ്രസവശസ്ത്രക്രിയ ചെയ്യാന്‍ കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും വിധിച്ചു.
തിരുവനന്തപുരം: പ്രസവശസ്ത്രക്രിയ ചെയ്യാന്‍ കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും വിധിച്ചു. കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ ഗൈനോക്കോളജിസ്റ്റ് റിനു അനസ് റാവുത്തറെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. പ്രസവ ശസ്ത്രക്രിയ നടത്തണമെങ്കില്‍ പണം നല്‍കണമെന്ന് ഡോക്ടര്‍ അവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ റിനു അനസിനെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. മൂന്ന് വര്‍ഷം തടവ് കൂടാതെ അരലക്ഷം രൂപയും പിഴയായി കോടതി ചുമത്തി.
ഈ കേസിന്‍റെ വിചാരണയ്ക്കൊടുവിലാണ് കോടതി ഡോ.റിനു കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതും ശിക്ഷവിധിച്ചതും
0 Comments