കോഴിക്കോട് യുഎപിഎ കേസ്; ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെളിവുകളും
കോഴിക്കോട്: പന്തീരങ്കാവില്‍ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നീ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷകളെ ഡിജിറ്റല്‍ തെളിവുകളും ഉപയോഗിച്ച് എതിര്‍ക്കാന്‍ പോലീസ്.
ഇരുവരുടെയും ഫെയ്സ്ബുക്ക് പേജിലെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. അലന്‍ ഷുഹൈബിന്റെ അലന്‍ മോമോയെന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിലെ വിശദാംശങ്ങളാണ് പോലീസ് ശേഖരിച്ചത്.
ദേശവിരുദ്ധ ഉള്ളടക്കമുള്ളതെന്ന് പറയപ്പെടുന്ന ഇത്തരം പോസ്റ്റുകള്‍ അടക്കം അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. വ്യാഴാഴ്ചയാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.


0 Comments