യുഎന്‍  സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി



തൃശ്ശൂര്‍ : യുഎന്  സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. യുഎന്‍ സാമ്ബത്തിക തട്ടിപ്പ് കേസിലെ രണ്ട് മുതല്‍ ഏഴ് വരെയുള്ള പ്രതികളാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

അതേസമയം കേസിലെ ഒന്നാം പ്രതി ജാസ്മിന്‍ ഷാ, എട്ടാം പ്രതിയായ ഇയാളുടെ ഭാര്യ എന്നിവര്‍ വിദേശത്ത് ഒളിവില്‍ തുടരുകയാണ്. യുഎന്‍  സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

 തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റ്, കാര്‍, ആശുപത്രി എന്നിവ വാങ്ങാനെന്ന പേരില്‍ ലക്ഷങ്ങളാണ് പ്രതികള്‍ വകമാറ്റിയിരിക്കുന്നത്. കൂടാതെ സാമ്ബത്തിക ക്രമക്കേട് മറച്ചുവെയ്ക്കാന്‍ വ്യാജ മിനുട്‌സും പ്രതികള്‍ തയ്യാറാക്കിയിട്ടുണ്ട്.