തളിപ്പറമ്പിൽ  കഞ്ചാവുമായി യുവാവ് പിടിയിൽ





                  എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി  നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  പാലക്കാട് നെന്മാറ സ്വദേശി കെ.
ശിവകുമാർ  (38) നെ ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു . പാലക്കാട് നിന്നും തളിപ്പറമ്പിൽ എത്തിച്ച കഞ്ചാവ് സഹിതം തളിപ്പറമ്പിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത് . എക്സൈസ് സംഘത്തെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ നോക്കിയ ഇയാളെ പിന്തുർന്ന് പിടികൂടുകയായിരുന്നു .
  പ്രിവന്റീവ് ഓഫിസർ സിജിൽ വി പി,സിവിൽ എക്‌സൈസ് ഓഫീസർ മാരായ പുരുഷോത്തമൻ ചിറമ്മൽ, സി എച്ച് റിഷാദ് , എൻ രജിത് കുമാർ, സീനിയർ എക്‌സൈസ് ഡ്രൈവർ കെ ഇസ്മയിൽ എന്നിവരടങ്ങുന്ന സംഘമാണ് ശിവകുമാറിനെ പിടികൂടിയത് .