സ്വകാര്യ ബ​സി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 18 ല​ക്ഷം രൂ​പ പി​ടി​കൂ​ടി




ഇ​ടു​ക്കി: രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ ബ​സി​ല്‍ ക​ട​ത്തി​യ 18 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. ഇ​ടു​ക്കി നേ​ര്യ​മം​ഗ​ലം റൂ​ട്ടി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്ത​വേ ക​ട്ട​പ്പ​ന​യി​ല്‍ നി​ന്നും ആ​ലു​വ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. ന​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ തൃ​ശ്ശൂ​ര്‍ മ​ഞ്ഞ​മ​റ്റ​ത്തി​ല്‍ സോ​ബി​ന്‍ ജോ​സ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 2000 രൂ​പ​യു​ടെ 100 എ​ണ്ണം വീ​ത​മു​ള്ള എ​ട്ട് കെ​ട്ടു​ക​ളും 500 രൂ​പ​യു​ടെ 100 എ​ണ്ണം വീ​ത​മു​ള്ള നാ​ലു​കെ​ട്ടു​ക​ളും ആ​ണ് പി​ടി​കൂ​ടി​യ​ത്.