ഷഹ്ല ഷെറിന്റെ നിര്യാണത്തില്‍ അനുശോചനാമറിയിച്ച് രാഹുല്‍ ഗാന്ധി
വയനാട്: ബത്തേരിയില്‍ പാമ്ബുകടിയേറ്റു മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന്റെ നിര്യാണത്തില്‍ അനുശോചനാമറിയിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. ഷഹ്ലയുടെ മരണം നിര്‍ഭാഗ്യകരവും സങ്കടകരവുമാണെന്നും ഷഹ്ലയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും രാഹുല്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. സംഭവം നടന്ന സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വികസനത്തിനായി എംപി ഫണ്ടില്‍ നിന്നു തുക അനുവദിക്കുമെന്നും രാഹുല്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ വികസനത്തിന് അനുവദിക്കുന്ന ഫണ്ടുകള്‍ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ലയ്ക്കാണ് ക്ലാസ് മുറിയില്‍ വച്ച് പാമ്ബ് കടിയേറ്റത്. കുട്ടിയുടെ അവസ്ഥ മോശമായിട്ടും അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ലെന്ന ആരോപണവും നിലവില്‍ ഉണ്ട്.


0 Comments