സ്കൂളിലെ സാമ്പാർ ചെമ്പിൽ കാല്‍തെറ്റി വീണു; യുകെജി വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
ഹൈദരാബാദ്: സ്കൂളില്‍ സാമ്പാർ പാചകം ചെയ്തിരുന്ന ചെമ്പിൽ വീണു വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. പാന്യം നഗരത്തിലെ വിജയനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡി എന്ന ആറു വയസുകാരനാണു മരിച്ചത്.
ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണു സംഭവം. ഉച്ചഭക്ഷണ ഇടവേളയില്‍ ഓടുന്നതിനിടെ, ഉച്ചഭക്ഷണത്തിനായി തയാറാക്കിയ സാമ്പാർ പാത്രത്തിലേക്കു കുട്ടി കാല്‍തെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകനാണു പുരുഷോത്തം.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിനു കാരണമായതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
0 Comments