ഇരിട്ടി പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി .






ഇരിട്ടി : കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരിട്ടി പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി . പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഔഷധ നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഇരിട്ടി പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ഇരിട്ടി പാലത്തിന് സമീപത്തു നിന്നാരംംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു .ധര്‍ണ്ണസമരം കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ മുന്‍ അംഗം ടി.പി. രാജീവന്‍ ഉദ്ഘാടനം നിർവഹിച്ചു . ടി.പി. സാജിത, ബി.പി. മനോജ് , മേരിക്കുട്ടി, മുസ്തഫ കീഞ്ഞടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു