കോളയാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.






കോളയാട്: പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിതിയില്‍ പ്രതിഷേധിച്ച് കോളയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോളയാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.വീട്ടിലൊരു തറി പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ എല്‍ ഡി എഫ് മെമ്പര്‍മാര്‍ രാജിവെക്കുക,തൊഴിലുറപ്പ് വേതനം വിതരണം ചെയ്യുക,ലൈഫ് ഭവന പദ്ധതി അഴിമതി അന്വേഷിക്കുക,വാളയാര്‍പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് പഞ്ചായത്ത് ഓഫീസിലേക്ക് മര്‍ച്ച് നടത്തിയത്.മാര്‍ച്ച് മണ്ഡലം പ്രസിഡന്റ് സാജന്‍ ചെറിയാന്റെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.ഡി സി സി സെക്രട്ടറി സത്യന്‍ നരവൂര്‍ മുഖ്യപ്രഭാഷണം നടത്തി.ബിജു കപ്പാടന്‍,യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഉനൈസ് കെ,എം ജെ പാപ്പച്ചന്‍ മാസ്റ്റര്‍,വിന്‍സി കട്ടക്കയം,അന്ന,ജോളി,രാജന്‍ കണ്ണങ്കേരി,രമ്യ പി സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.