ക​ണ്ണൂ​ര്‍ കലോത്സവത്തിന് മി​ഴി​തെ​ളി​ഞ്ഞു





ക​ണ്ണൂ​ര്‍: ച​രി​ത്ര​ന​ഗ​രി​യി​ല്‍ ക​ല​യു​ടെ മി​ഴി​തെ​ളി​ഞ്ഞ​തോ​ടെ അ​ഞ്ചു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന കൗ​മാ​ര ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. 306 ഇ​ന​ങ്ങ​ളി​ലാ​യി 7,755 കൗ​മാ​ര പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ക​ണ്ണൂ​ര്‍ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് പൂ​ര​ക്ക​ളി​യോ​ടെ​യാ​ണ് ഇ​ന്ന​ലെ വേ​ദി ഉ​ണ​ര്‍​ന്ന​ത്. ബാ​ന്‍​ഡ്മേ​ള​വും ക​ലോ​ത്സ​വ​ത്തി​ന് മി​ഴി​വേ​കി. സ്റ്റേ​ജ് ഇ​ത​ര​മ​ത്സ​ര​ങ്ങ​ളും ഇ​ന്ന​ലെ ന​ട​ന്നു.

13 വേ​ദി​ക​ളി​ലാ​യി 23 വ​രെ​യാ​ണ് ക​ലോ​ത്സ​വം. ഇ​ന്നു രാ​വി​ലെ 10നു ​മു​ന്‍​സി​പ്പ​ല്‍ സ്‌​കൂ​ളി​ല്‍ മേ​യ​ര്‍ സു​മാ ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ് മൈ​ക്കി​ള്‍​സ് എ​ഐ​എ​ച്ച്‌എ​സ്‌എ​സാ​ണ് പ്ര​ധാ​ന​വേ​ദി.​ന​ഗ​ര​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും പ്ര​ധാ​ന​ഗ്രൗ​ണ്ടു​ക​ളി​ലു​മാ​യി 13വേ​ദി​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. 23നു ​വൈ​കു​ന്നേ​രം നാ​ലി​നു സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.