ശബരിമല: 15 സീറ്റ് വരെയുള്ള വാഹനങ്ങളെ ഇനിപമ്പ വരെ കടത്തിവിടും
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം 15 സീറ്റ് വരെയുള്ള വാഹനങ്ങളെ ഇനി പമ്ബ വരെ കടത്തിവിടും. നിലവില്‍ മണ്ഡല-മകരവിളക്ക് ഉത്സവ കാലത്ത് നിലയ്ക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങളെ അനുവദിച്ചിരുന്നുള്ളൂ.
കഴിഞ്ഞ ദിവസം സന്നിധാനത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരെന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തില്‍ ചെറിയ സ്വകാര്യ വാഹനങ്ങളെ പമ്ബ വരെ അനുവദിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ കടത്തി വിടാന്‍ അനുമതി ലഭിച്ചത്.
പമ്ബയിലെത്തുന്ന വാഹനങ്ങള്‍ ഭക്തരെ ഇറക്കി തിരിച്ചു നിലക്കല്‍ ബേസ് ക്യാമ്ബിലേക്ക് മടങ്ങണം. പമ്ബയില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിച്ചിട്ടില്ല.


0 Comments