ഗ്രീൻമലയോരം മിഷന്റെ ഭാഗമായി ബാവലിപുഴ മാലിന്യമുക്തമാക്കാനുള്ള
സംഘാടകസമിതി പേരാവൂരിലും രൂപവൽകരിച്ചു
പേരാവൂർ:
ഗ്രീൻമലയോരം മിഷന്റെ ഭാഗമായി ബാവലിപുഴ മാലിന്യമുക്തമാക്കാനുള്ള ശ്രമത്തിനിടെ ഭാഗമായുള്ള പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡന്റ് ജിജി ജോയ് ഉദ്ഘാടനം ചെയ്തു. സനീഷ് സി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബാബുമാസ്റ്റർ, ജനറൽ കൺവീനർ
കെ കെ ശ്രീജിത്ത്, കുട്ടിച്ചൻ, ടോമി തൊണ്ടിയിൽ, ജോയ് പി വി എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാനായി കുട്ടിച്ചൻ തൊണ്ടിയിൽ, കൺവീനറായി സനീഷ് സി എന്നിവരെ തിരഞ്ഞെടുത്തു.


0 Comments